കട്ടപ്പന: ഇരട്ടയാർ നാലുമുക്ക് റോഡിൽ കറ്റ്യാമലയ്ക്ക് സമീപം കാർ നിയന്ത്രണം നഷ്ടമായി റോഡിന് താഴ്വശത്തെ തോട്ടിലേക്ക് മറിഞ്ഞു. നാലുമുക്ക് നെല്ലിപ്പാറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് . ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എതിരേവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പറയുന്നത്.